ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശി ശരവണനെയാണ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്. യുവതി ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുക്കുകയും യുവതിയെയും മാതാപിതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യും