തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വർണവേട്ട : രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍നിന്നാണ്  ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന നാല് ക്യാപ്സൂളുകളും കണ്ടെടുത്തത്.1063.37 ഗ്രാം തൂക്കം വരുന്നതും പൊടിയാക്കിയ സ്വർണത്തെ മറ്റുവസ്തുക്കളുമായി കൂട്ടിച്ചേർത്താണ് ഗുളികയുടെ ഉളളിലാക്കിയിരുന്നത്.

Continue Reading

ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം

തിരുവനന്തപുരം:തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം.അയിരൂർ പൊലീസ് സ്റ്റേഷനിലെ ഷിർജുവിനാണ് പരിക്കേറ്റത്. കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്. പൊലീസ് സംഘത്തെ തള്ളിമാറ്റി പ്രതികൾ രക്ഷപെട്ടു. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശത്ത് നടത്തിയ പൊലീസ് റെയ്ഡിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പെരുമാതുറ സ്വദേശിയായ അസറുദ്ധീനാണ് പിടിയിലായിരിക്കുന്നത്.

Continue Reading

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്ലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശ‌നാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദര്‍ശ‌ന്റെ കിടപ്പുമുറിയിലെ മേശയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷന്‍ ചെയ്‌ത സമയത്ത് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിൽ […]

Continue Reading

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെ ആണ് വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം ഉണ്ടായത്.ശുചി മുറിയിൽ കയറി കുട്ടി വാതിൽ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്‍റിന്‍. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.

Continue Reading

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 16കാരൻ ജീവനൊടുക്കി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ 16 വയസുകാരൻ ജീവനൊടുക്കി. നെയ്യാറ്റിൻകര കൊറ്റാമം സ്വദേശി നിരഞ്ചൻ (16) ആണ് ആത്മഹത്യ ചെയ്തത്. ആറയൂർ സ്കൂളിലെ വിദ്യാർത്ഥിയാണ്. അമ്മയുമായി വഴക്കിട്ടതിനു ശേഷം വീടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം പാറശ്ശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

ഒന്നാംക്ലാസ് പ്രവേശനത്തിനായി കുട്ടികള്‍ക്ക് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ല;മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിനായി കുട്ടികള്‍ക്ക് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.കച്ചവട താത്പര്യത്തോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളില്‍ ബാലപീഡനമാണ് നടക്കുന്നതെന്നും അത്തരം സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ജൂണ്‍ ഒന്നാം തീയതിയാണ് സ്‌കൂള്‍ തുറക്കുന്നത്. അഡ്മിഷനെക്കുറിച്ചും സ്‌കൂള്‍ തുറക്കലിനെക്കുറിച്ചും, കേരള എഡ്യൂക്കേഷൻ റൂളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ജൂണ്‍ ഒന്നിന് മുൻപാണ്  പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. അറിഞ്ഞത് ശരിയാണെങ്കില്‍ ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചുകഴിഞ്ഞു. കുട്ടിക്ക് എൻട്രൻസ് പരീക്ഷയും രക്ഷകർത്താവിന് ഇന്റർവ്യുവും ഉണ്ട്, ഇതൊന്നും ഒരു […]

Continue Reading

തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. ഏണിക്കര നെടുംപാറയിൽ ഇന്നലെ രാത്രിയിൽ കുത്തേറ്റ സാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പതിനായിരങ്ങള്‍ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നാളെ സമാപനമാകും. വൈകിട്ട് വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനു മുന്നോടിയായി ചുവപ്പുസേനാ മാര്‍ച്ചും ബഹുജന റാലിയും നടക്കും. തലസ്ഥാനത്തെ പാര്‍ട്ടിയെ വരുന്ന മൂന്നുവര്‍ഷക്കാലം നയിക്കാന്‍ പുതിയ നേതൃത്വത്തെ തെരെഞ്ഞടുത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നാളെ പിരിയും. പകല്‍ 3ന് ആഴാകുളത്തുനിന്നാണ് മാര്‍ച്ച് ആരംഭിക്കുക. പൊതുസമ്മേളനത്തിനുശേഷം മുരുകന്‍ കാട്ടാക്കട നയിക്കുന്ന ഗാനനൃത്ത വിസ്മയ രാവ് […]

Continue Reading

യാത്രക്കാരോട് മോശമായി പെരുമാറി;കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദനം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ മദ്യപസംഘം മർദിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിനായിരുന്നു മർദനം. അതിക്രമത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading