എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്ത കുട്ടികൾക്ക് അധിക പിന്തുണ ക്ലാസ് നൽകും

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം പേരെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ എട്ട് മുതൽ 24 വരെ ഈ കുട്ടികൾക്ക് അതതു വിഷയങ്ങളിൽ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി പറഞ്ഞു . ആകെ 3,98,181 വിദ്യാർത്ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86309 അണ്.ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവരുടെ എണ്ണം 5516 […]

Continue Reading

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്തിൻ്റെ പങ്കാളിത്തം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്തും സഹപ്രവര്‍ത്തകനായ സുകാന്തിന് എതിരെ ഐബി. മരണത്തില്‍ സുകാന്തിന്റെ പങ്കാളിത്തം ഐബി സ്ഥിരീകരിച്ചു. ഐബി ഉദ്യോഗസ്ഥയില്‍ നിന്ന് സുകാന്ത് പലതവണയായി പണം വാങ്ങിയതായും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഇത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐബി കൊച്ചി യൂണിറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി. സുകാന്തിന് എതിരെ വകുപ്പ് തല നടപടി ഉണ്ടാക്കും.സുകാന്തും മകളും ഒടുവില്‍ സംസാരിച്ചതിന്റെ വിശദാംശം പൊലീസിനറിയാമെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറഞ്ഞു. സുകാന്തിന്റെ […]

Continue Reading

ഉത്സവപ്പിരിവിന് കുടുംബം പൈസ നൽകിയില്ല അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയച്ച് ക്ഷേത്രം ഭാരവാഹികൾ

തിരുവനന്തപുരം: അരങ്ങേറ്റത്തിന് ഒരുങ്ങിയ കുട്ടികളെ മടക്കി അയച്ച് ക്ഷേത്രം ഭാരവാഹികൾ. നൃത്തം ചെയ്യാനാകാതെ വന്നതോടെ കുട്ടികൾ കണ്ണീരോടെ വീട്ടിലേക്ക് മടങ്ങി. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലാണ് സംഭവം നടന്നിരിക്കുന്നത്.രണ്ട് കുട്ടികളെയാണ് വിലക്കിയത്. ഉത്സവപ്പിരിവിന് കുട്ടിയുടെ കുടുംബം 5000 രൂപ നൽകാത്തതിലെ വൈരാഗ്യമാണ് വിലക്കിന് പിന്നിലെന്നാണ് പറയുന്നത് .നൃത്താധ്യാപികയോട് കമ്മറ്റി ഭാരവാഹികൾ മോശമായി പെരുമാറിയെന്നും ആരോപണമുയർന്നു . ക്ഷേത്രം ഭാരവാഹികൾ മദ്യപിച്ചിരുന്നുവെന്ന് അധ്യാപിക ഷെർലി പറഞ്ഞു . സ്ത്രീയാണെന്ന പരിഗണനപോലും തരാതെ അത്രയും മോശമായ രീതിയിലാണ് […]

Continue Reading

പെരുന്നാൾ ദിനത്തിലും പൊരുതി ആശമാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കലെ സമരം കടുപ്പിച്ച് ആശ വർക്കർമാർ. 50-ാം ദിവസത്തിലേക്ക് സമരം കടന്നപ്പോൾ മുടിമുറിച്ചാണ് ആശമാർ പ്രതിഷേധികുന്നത്.സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവർക്കർ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് തീരുമാനം.ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. രാപകൽ സമരം 50-ാം ദിവസത്തിൽ […]

Continue Reading

അടുത്ത വർഷം മുതൽ പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കും എന്നും മന്ത്രി പറഞ്ഞു.ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് […]

Continue Reading

മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് ഡിവൈഎഫ്‌ഐ നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയ്ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും തലയിലും കുത്തേറ്റു. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്നാണ് വിവരം. ബൈജു, ചന്തു എന്നിവരാണ് ആക്രമിച്ചത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

കറുപ്പിന് എന്താ കുഴപ്പം? എന്റെ നിറത്തിൽ എനിക്ക് സന്തോഷം,’: ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവത്തിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എന്റെ നിറത്തിൽ എനിക്ക് സന്തോഷമെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി സംസാരിച്ചു തുടങ്ങിയത്. പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടർക്കഥയിലെ ചാപ്റ്റർ മാത്രമാണിതെന്നും ശാരദ മുരളീധരൻ പറഞ്ഞു. ഒരിക്കലും ജോലിയെ നിറത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമർശം. പറഞ്ഞ ആൾ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി. ആദ്യം പോസ്റ്റ് പിൻവലിച്ചിരുന്നു. […]

Continue Reading

ഒൻപതാം ക്ലാസ് പരീക്ഷ തീരുന്നതിന് മുൻപ് പത്താം ക്ലാസ് പാഠപുസ്തകം

തിരുവനന്തപുരം: പാഠപുസ്തകം നേരത്തെ ഇറങ്ങിയതിൽ പ്രശ്നമില്ലെന്നും എല്ലാത്തിനും ചോർച്ച എന്ന വാക്ക് ഉപയോഗിക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പാഠ്യപദ്ധതിയാണ് ഈ വർഷം പരിഷ്കരിച്ചത്. ആദ്യമായാണ് ഒൻപതാം ക്ലാസ് പരീക്ഷ തീരുന്നതിന് മുൻപ് പത്താം ക്ലാസ് പാഠപുസ്തകം വിതരണം ചെയ്തത്. 16 വർഷത്തിനുശേഷമാണ് പാഠപുസ്തകം പരിഷ്ക്കരിച്ചതെന്നും അതിൻ്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ‍‍ർത്തു. 40 ലക്ഷം കുട്ടികൾക്കാണ് പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്തത്. പാഠപുസ്തകം […]

Continue Reading

കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി

കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എതിയത്.രാവിലെ എത്തിയ ഇ മെയിൽ സന്ദേശം വൈകിയാണ് ജീവനക്കാർ കണ്ടത്. കളക്ട്രേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി ലഭിച്ചത്.രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ഉടൻ തന്നെ […]

Continue Reading

സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിനായി ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്നതിനാൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം ചേരുക. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങാൻ പോകുന്ന നടപടികളും യോഗത്തിൽ തീരുമാനിക്കും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. ലഹരി വ്യാപനത്തിൽ ഗവർണ്ണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലഹരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി രൂപീകരികും. പൊലീസ്, […]

Continue Reading