ഇന്റർ മിയാമിക്ക് സമനില

MLSൽ നടന്ന മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡും ഇന്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മിയാമിക്കായില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിന്റെ സ്‌ട്രൈക്കിലൂടെ ഇന്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാന്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിന്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി. മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാമ്ബാന വലകുലുക്കിയപ്പോൾ ഇന്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ […]

Continue Reading

അന്താരാഷ്ട്ര ഹോക്കി പുരസ്കാരം: ശ്രീജേഷും ഹര്‍മൻപ്രീതും ചുരുക്കപ്പട്ടികയില്‍

മികച്ച ഹോക്കി താരത്തിന് രാജ്യാന്തര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷ്, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് എന്നിവർ ഇടം നേടി. മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിന് ശ്രീജേഷിനെ പരിഗണിക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. നെതർലൻഡ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോള്‍, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്.

Continue Reading

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് ആകാശ് ചോപ്ര

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, രോഹിത് തന്നെ ടീം വിടാൻ തീരുമാനിക്കുകയോ അല്ലെങ്കില്‍ മുബൈ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യും. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ചോപ്ര ഈ പ്രവചനം നടത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തുന്നത് പോലെ മുംബൈ ഇന്ത്യൻസ് രോഹിതിനെ നിലനിർത്തില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഒന്നുകിൽ രോഹിത് മുംബൈ വിടുമെന്നും അല്ലെങ്കിൽ മുംബൈ രോഹിതിനെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ […]

Continue Reading

യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്. യു.എസിന്റെ ജെസിക്ക പെഗുലയെ 7-5, 7-5 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടുസെറ്റിലും പിന്നില്‍ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം. ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ കന്നി യു.എസ് ഓപ്പണ്‍ കിരീടമാണ്. കഴിഞ്ഞ തവണ കൈയകലെ നഷ്ടപ്പെട്ട കിരീടമെന്ന സ്വപ്നമാണ് ഇത്തവണ സബലേങ്ക തിരിച്ചുപിടിച്ചത്. യു.എസിന്റെ കൊക്കോ ഗോഫിനോടാണ് അന്ന് സബലേങ്ക ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയത്.

Continue Reading

യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ സബലേങ്ക – പെഗുല ഫൈനല്‍

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്‍റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക. സെമി ഫൈനലില്‍ യുഎസിന്‍റെ പതിമൂന്നാം സീഡായിരുന്ന എമ്മ നവാരോയെ തോല്പിച്ചാണ് സബലേങ്കയുടെ ഫൈനല്‍ പ്രവേശം തോല്‍പിച്ചത്. സ്കോർ 3-6, 6-7 (2-7). ലോക രണ്ടാം നമ്ബർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണില്‍ രണ്ടു തവണ വനിതാ സിംഗിള്‍സ് കിരീടം നേടിയ താരം കൂടിയാണ് സബലേങ്ക. […]

Continue Reading

റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

റാവൽപിണ്ടി: റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. സ്‌കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ […]

Continue Reading

ക്ലമന്റ് ലെങ്‌ലെ ബാഴ്‌സലോണ വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്

ബാഴ്‌സലോണയുടെ ഫ്രഞ്ച് സെന്റർ ബാക്ക് ക്ലമന്റ് ലെങ്‌ലെ ക്ലബ് വിടുമെന്നുറപ്പാകുന്നു. ലെങ്‌ലെയെ അത്‌ലറ്റിക്കോ മാഡ്രിഡാകും സ്വന്തമാക്കുന്നത്. ലോണിലാകും താരം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലും അതിനു മുമ്പ് സ്പർസിലും താരം ലോണിൽ കളിച്ചിരുന്നു. ബാഴ്‌സലോണയിലെത്തിയ സമയത്ത് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്‌ലെക്ക് അവസാന സീസണുകളിൽ ഒരു ക്ലബിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല. 2018ൽ ആയിരുന്നു ലെങ്‌ലെയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. അതിനു മുമ്പ് സെവിയ്യയിലായിരുന്നു.

Continue Reading

അഫ്ഗാനിസ്ഥാന്റെ അസി. കോച്ചായി ആർ. ശ്രീധർ

ഇന്ത്യയുടെ ആർ. ശ്രീധറിനെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. ന്യൂസിലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഉൾപ്പെടെ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിന്റെ അസിസ്റ്റന്റ് കോച്ചായാണ് ആർ. ശ്രീധറിനെ തിരഞ്ഞെടുത്തത്. 2014 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ ഏഴ് വർഷത്തിലേറെയായി 54 കാരനായ അദ്ദേഹം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായിരുന്നു. ഭാവിയിൽ അദ്ദേഹത്തിന് ദീർഘകാല കരാർ നൽകാൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നുണ്ട്. ഇന്ത്യക്കായി 35 ഫസ്റ്റ് […]

Continue Reading