ഇന്റർ മിയാമിക്ക് സമനില

Sports

MLSൽ നടന്ന മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡും ഇന്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മിയാമിക്കായില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിന്റെ സ്‌ട്രൈക്കിലൂടെ ഇന്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാന്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിന്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി.

മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാമ്ബാന വലകുലുക്കിയപ്പോൾ ഇന്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ ജെ. ഗ്രെസ്സലിന് പകരമായി ലയണൽ മെസ്സി കളത്തിൽ എത്തി. പക്ഷെ ഇന്റർ മിയാമിക്ക് അവരുടെ ലീഡിൽ പിടിച്ചുനിൽക്കാനായില്ല.

84-ാം മിനിറ്റിൽ ബ്രൂക്‌സ് ലെനന്റെ അസിസ്റ്റിൽ അലക്‌സി മിറാൻചുക്കിലൂടെ അറ്റ്‌ലാന്റ യുണൈറ്റഡ് സമനില പിടിച്ചു, ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. ഈസ്റ്റേൺ കോൺഫറൻസിൽ 63 പോയിന്റുമായി ഇന്റർ മിയാമി ഒന്നാം സ്ഥാനത്ത് തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *