സംസ്ഥാന സ്കൂൾ കായിക മേള; വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി

കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിലാണ് മത്സരങ്ങൾ നടത്തുന്നത്. കേരള അക്വാട്ടിക് ഓർഗനൈസേഷന്റെ 50 ഓളം ഒഫീഷ്യൽസാണ് ഇത് നിയന്ത്രിക്കുന്നത്.ആൺകുട്ടികളുടെ 10 ജില്ലാ ടീമുകളാണ് 4 ദിവസകാലത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നാളെ സെമി ഫൈനൽ മത്സരങ്ങളും മറ്റന്നാൾ ഫൈനൽ മത്സരവും ലൂസേഴ്സ് ഫൈനൽ മത്സരവും […]

Continue Reading

ഫിൻലാഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട്

ഗ്രീസിനോട് ഏറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയിൽ നിന്ന് കരകയറിയ ഇംഗ്ലണ്ട് നേഷൻസ് ലീഗിൽ ഫിൻലൻഡിനെ 3-1ന് തോൽപ്പിച്ച് വിജയ വഴിയിൽ തിരികെയെത്തി. ജാക്ക് ഗ്രീലിഷ്, ട്രെന്റ് അലക്‌സാണ്ടർ അർനോൾഡ്, ഡെക്ലാൻ റൈസ് എന്നിവരുടെ ഗോളുകളാണ് ഹെൽസിങ്കിയിൽ അവരുടെ വിജയം ഉറപ്പിച്ചത്. എയ്ഞ്ചൽ ഗോമസിന്റെ മികച്ച അസിസ്റ്റിൽ നിന്നാണ് ഗ്രീലിഷ് സ്‌കോറിംഗ് തുറന്നത്. 25 വാര അകലെ നിന്ന് അലക്‌സാണ്ടർ അർനോൾഡ് തകർപ്പൻ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയർത്തി. ഡിക്ലാൻ റൈസ് പിന്നീട് മൂന്നാമത്തെ ഗോളും ചേർത്തു. ഫിൻലൻഡിനായി ആർട്ടു […]

Continue Reading

ന്യൂസിലൻഡിനെതിരെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്‌കോർ

ന്യൂസിലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനം ശ്രീലങ്ക നിയന്ത്രണം നിലനിർത്തി, ഒന്നാം ഇന്നിംഗ്‌സ് 602ന് അവർ ഡിക്ലയർ ചെയ്തു. ദിനേശ് ചന്ദിമൽ (116), കമിന്ദു മെൻഡിസ് (182*), കുസൽ മെൻഡിസ് (106) എന്നിവർ ശ്രീലങ്കയ്ക്കായി സെഞ്ച്വറി നേടി. ആറാം വിക്കറ്റിൽ 200 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്താൻ കുസൽ മെൻഡിസിനും കമിന്ദു മെൻഡിസിനും ആയി. 88 റൺസെടുത്ത ആഞ്ചലോ മാത്യൂസിന് സെഞ്ച്വറി നഷ്ടമായി. ന്യൂസിലൻഡിന്റെ ബൗളർമാരിൽ, ഗ്ലെൻ ഫിലിപ്പ് 141 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡ് അവരുടെ […]

Continue Reading

കേരള ബ്ലാസ്റ്റേഴ്സിന് വിജയം

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഈസ്റ്റ് ബംഗാളിനെ 2-1 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് മിന്നും വിജയം നേടിയത്. സീസണിലെ ആദ്യ വിജയമാണിത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ നോഹ സദൂയി (63–ാം മിനിറ്റ്), ക്വാമി പെപ്ര (88–ാം മിനിറ്റ് ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ അവരുടെ മലയാളി താരം പി.വി. വിഷ്ണു (59–ാം മിനിറ്റ്) നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഇതേ […]

Continue Reading

ഇന്റർ മിയാമിക്ക് സമനില

MLSൽ നടന്ന മത്സരത്തിൽ അറ്റ്‌ലാന്റ യുണൈറ്റഡും ഇന്റർ മിയാമിയും 2-2 എന്ന സമനിലയിൽ പിരിഞ്ഞു. രണ്ട് തവണ ലീഡ് എടുത്തിട്ടും വിജയിക്കാൻ ഇന്റർ മിയാമിക്കായില്ല. 29-ാം മിനിറ്റിൽ മധ്യനിര താരം ഡേവിഡ് റൂയിസിന്റെ സ്‌ട്രൈക്കിലൂടെ ഇന്റർ മിയാമി മുന്നിലെത്തി. അറ്റ്‌ലാന്റ യുണൈറ്റഡ് 56-ാം മിനിറ്റിൽ പി. അമഡോറിന്റെ അസിസ്റ്റിൽ നിന്ന് വന്ന സാബ ലോബ്ഷാനിഡ്‌സെയുടെ ഗോളിൽ മറുപടി നൽകി. മൂന്ന് മിനിറ്റിനുള്ളിൽ, 59-ാം മിനിറ്റിൽ സ്‌ട്രൈക്കർ കാമ്ബാന വലകുലുക്കിയപ്പോൾ ഇന്റർ മിയാമി ലീഡ് തിരിച്ചുപിടിച്ചു. 61-ാം മിനിറ്റിൽ […]

Continue Reading

അന്താരാഷ്ട്ര ഹോക്കി പുരസ്കാരം: ശ്രീജേഷും ഹര്‍മൻപ്രീതും ചുരുക്കപ്പട്ടികയില്‍

മികച്ച ഹോക്കി താരത്തിന് രാജ്യാന്തര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷ്, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് എന്നിവർ ഇടം നേടി. മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിന് ശ്രീജേഷിനെ പരിഗണിക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. നെതർലൻഡ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോള്‍, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്.

Continue Reading

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് ആകാശ് ചോപ്ര

രോഹിത് ശർമ മുബൈ ഇന്ത്യൻസ് ടീം വിടുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, രോഹിത് തന്നെ ടീം വിടാൻ തീരുമാനിക്കുകയോ അല്ലെങ്കില്‍ മുബൈ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യും. ഒരു യൂട്യൂബ് ചാനലില്‍ സംസാരിക്കവേയാണ് ചോപ്ര ഈ പ്രവചനം നടത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിയെ നിലനിർത്തുന്നത് പോലെ മുംബൈ ഇന്ത്യൻസ് രോഹിതിനെ നിലനിർത്തില്ലെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഒന്നുകിൽ രോഹിത് മുംബൈ വിടുമെന്നും അല്ലെങ്കിൽ മുംബൈ രോഹിതിനെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈ […]

Continue Reading

യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്. യു.എസിന്റെ ജെസിക്ക പെഗുലയെ 7-5, 7-5 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ രണ്ടുസെറ്റിലും പിന്നില്‍ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം. ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്കയുടെ കന്നി യു.എസ് ഓപ്പണ്‍ കിരീടമാണ്. കഴിഞ്ഞ തവണ കൈയകലെ നഷ്ടപ്പെട്ട കിരീടമെന്ന സ്വപ്നമാണ് ഇത്തവണ സബലേങ്ക തിരിച്ചുപിടിച്ചത്. യു.എസിന്റെ കൊക്കോ ഗോഫിനോടാണ് അന്ന് സബലേങ്ക ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയത്.

Continue Reading

യുഎസ് ഓപ്പണ്‍: വനിതാ സിംഗിള്‍സില്‍ സബലേങ്ക – പെഗുല ഫൈനല്‍

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറുസ് താരം അരീന സബലേങ്കയും യുഎസിന്‍റെ ജെസീക്ക പെഗുലയും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശപ്പോരാട്ടം നടക്കുക. സെമി ഫൈനലില്‍ യുഎസിന്‍റെ പതിമൂന്നാം സീഡായിരുന്ന എമ്മ നവാരോയെ തോല്പിച്ചാണ് സബലേങ്കയുടെ ഫൈനല്‍ പ്രവേശം തോല്‍പിച്ചത്. സ്കോർ 3-6, 6-7 (2-7). ലോക രണ്ടാം നമ്ബർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പണില്‍ രണ്ടു തവണ വനിതാ സിംഗിള്‍സ് കിരീടം നേടിയ താരം കൂടിയാണ് സബലേങ്ക. […]

Continue Reading

റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

റാവൽപിണ്ടി: റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. സ്‌കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ […]

Continue Reading