മുഡ ഭൂമി കുംഭകോണം: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് ലോകായുക്ത കോടതി
ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത അന്വേഷണത്തിന് പ്രത്യേക കോടതി രണ്ട് ദിവസം മുന്‍പ് ഉത്തരവിട്ടിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുഡയുടെ കണ്ണായ ഭൂമികള്‍ അനുവദിച്ചെന്ന ആരോപണത്തിലാണ് കേസ്. സിദ്ധരാമയ്യയെ ഒന്നാം പ്രതിയായും ഭാര്യ പാര്‍വതി, ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, ഭൂവുടമ ദേവരാജ് എന്നിവരെ മറ്റ് പ്രതികളായും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍വതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി മൈസൂരു വികസന സമിതി […]
Continue Reading