റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും

റോഡുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായി. പൊലീസ് മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത യോഗത്തിലാണ് തീരുമാനം. എംവിഡിയും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധനയുടെ ആദ്യഘട്ടം അപകടം നടക്കുന്ന മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തത് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധിക്കും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും. റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. കാല്‍നട […]

Continue Reading

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച;ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്ന് കൊണ്ടുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. കട അടച്ച ശേഷം സ്‌കൂട്ടറില്‍ പോകുകയായിരുന്നു യൂസഫും ഷാനവാസും. ജൂബിലി ജംഗ്ഷന് സമീപത്ത് എത്തിയപ്പോള്‍ മഹീന്ദ്ര കാറില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം സംഘം കവരുകയും […]

Continue Reading

കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവം; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി കട്ടപ്പനയിൽ പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐയും സിപിഒ യും മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥി മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ കൂട്ടാർ സ്വദേശി ആസിഫിനെ കട്ടപ്പന എസ് ഐ സുനേഖ് പി ജെയിംസും സിപിഒ മനു പി ജോസും കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു. സംഭവത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ യെ എറണാകുളം റേഞ്ച് ഡി ഐ […]

Continue Reading

തിരുവമ്പാടിയിൽ റോഡരികിലെ കാനയിൽ മൃതദേഹം കണ്ടെത്തി

വയനാട്: തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് റോഡരികിലെ കാനയിൽ മൃതദേഹം കണ്ടെത്തി. പുന്നക്കൽ പൊന്നക്കായം സ്വദേശി എബിൻ സണ്ണിയാണ് മരിച്ചത്. അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

വയനാട്: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹനവകുപ്പിന്റെ നിർദേശപ്രകാരമാണ് പനമരം പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ വാഹനം ആകാശ് ഓടിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. മലപ്പുറത്ത് നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

Continue Reading

കളമശ്ശേരി സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രത നിർദേശം

കൊച്ചി:കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇൻ്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തി.

Continue Reading

അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് പൊലീസ്

വാഹന അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് കേരള പൊലീസ്.നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും അപകടകരമാണെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ സംഭവിക്കില്ലെന്ന ധാരണ കൊണ്ടാണ് പലർക്കും ജീവൻ നഷ്ട്ടപെടുന്നതെന്നും പരുക്കുകൾ ഉണ്ടാകുന്നതെന്നും കേരള പൊലീസ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. വേഗത വർധിക്കുന്നതനുസരിച്ച് മരണത്തിലേക്കുള്ള ദൂരം കുറയുകയാണെന്നും ഇനിയെങ്കിലും ക്ഷമയോടെ, മിതമായ സ്പീഡിൽ റോഡ് നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കണമെന്നുമാണ് കേരള പൊലീസ് നൽകിയ മുന്നറിയിപ്പിൽ പറയുന്നത് . ഇതിന്റെ മുന്നറിയിപ്പ് നൽകി കേരള […]

Continue Reading

കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

കോഴിക്കോട്:കഴിഞ്ഞ ദിവസം മുതല്‍ കാണാതായ പോലീസുദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ സ്വദേശി സുധീഷ് ആണ് മരിച്ചത്. സുധീഷിനെ ഇന്നലെ രാവിലെ മുതല്‍ സ്റ്റേഷനില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ടി ബി റോഡില്‍ മൈജിക്ക് സമീപത്തുവെച്ചാണ് സുധീഷിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.സുധീഷ് ചിട്ടി കമ്പനി തട്ടിപ്പ് […]

Continue Reading

കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇന്‍സപെക്ടര്‍ അരുണ്‍ കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പാണ് പരാതിക്കാരനായ ആള്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഫ്ളാറ്റ് പരിശോധിക്കാനെത്തിയ റവന്യൂ ഇന്‍സ്പെക്ടര്‍ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം തന്നാല്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ഇയാള്‍ പരാതിക്കാരനോടും ഭാര്യയോടും പറഞ്ഞു. തുക ഓഫീസിലെത്തിക്കണമെന്നായിരുന്നു ഇന്‍സ്പെക്ടര്‍ പറഞ്ഞിരുന്നത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സില്‍ […]

Continue Reading

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; മൂന്നുപേർ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.

Continue Reading