വയനാട്: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹനവകുപ്പിന്റെ നിർദേശപ്രകാരമാണ് പനമരം പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.നമ്പർ പ്ലേറ്റില്ലാത്ത രൂപമാറ്റം വരുത്തിയ വാഹനം ആകാശ് ഓടിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. മലപ്പുറത്ത് നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.