നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ കുവൈത്ത് ഭരണാധികാരികൾ സ്വീകരിച്ചു. നരേന്ദ്രമോദി, ഇന്ന് വൈകുന്നേരം നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി മീറ്റിങ്ങിലും വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ തൊഴിലാളികൾ അധിവസിക്കുന്ന തൊഴിലാളി ക്യാമ്പുകളും പ്രധാനമന്ത്രി സന്ദർശിക്കും. 43 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ നിരവധി കരാറുകൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ […]

Continue Reading