അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ അടിച്ചുകൊന്നു

റായ്പുർ: അരി മോഷ്ടിച്ചു എന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെ അടിച്ചുകൊന്നു. 50 വയസുളള പഞ്ച് റാം സാര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ദുമാർപളി ഗ്രാമത്തിലെ ചക്രധാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പഞ്ച് റാം സാര്‍ത്തി ഒരു വീട്ടിലേക്ക് മോഷണ ഉദ്ദേശവുമായി കയറിച്ചെന്നെന്നും, അവിടെയുള്ളവർ അത് കണ്ട്, പഞ്ച് റാം സാര്‍ത്തിയെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസ് പറയുന്നത്. സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു.

Continue Reading

ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം, 16 വയസ്സുകാരൻ യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി

മുംബൈ: ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ 16-കാരൻ കുത്തിക്കൊന്നു. സംഭവത്തിൽ 16 വയസ്സുകാരനും സഹോദരനും പൊലീസ് പിടിയിൽ ആയി. കഴിഞ്ഞയാഴ്ച ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലുണ്ടായ തർക്കത്തിനിടെ മർദനമേറ്റതിനു പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കൂട്ടിയെത്തിയ കൗമാരക്കാരൻ, അങ്കുഷ് ഭഗവാൻ ഭലേറാവു എന്ന യാത്രക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു.

Continue Reading

ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റേത് കൊലപാതകം;അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ആശയുടെ സുഹൃത്ത് രതീഷിന്റെ വീട്ടിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴിനൽകി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ ആശ, ഓഗസ്റ്റ് 31നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പൊലീസിലും […]

Continue Reading

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജ​ങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടി. ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കളിയാക്കിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് സമീപവാസികൾ പറയുന്നത്. എറണാകുളത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഹിദായത്ത് ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട അനീഷ്. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് എൻ.എ.ഡിയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം.

Continue Reading