ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ആശയുടെ സുഹൃത്ത് രതീഷിന്റെ വീട്ടിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴിനൽകി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ ആശ, ഓഗസ്റ്റ് 31നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പൊലീസിലും വിവരമറിയിച്ചത്.
ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റേത് കൊലപാതകം;അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ
