സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് എം. കെ സ്റ്റാലിൻ. സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ  തമിഴ്നാട്മുഖ്യമന്ത്രി  പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ  പുനരവർത്തനമാണിത്. ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന  വിഷയങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്. 2026 ജനുവരിയിൽ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് രണ്ട് വർഷത്തിനകം സമർപ്പിക്കണം. മുൻ ഐഎഎസ് ഓഫീസർ അശോക് […]

Continue Reading

തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം ഉപയോഗിക്കില്ല, പകരം തമിഴ് അക്ഷരമാലയിലെ ‘രൂ’ എന്ന് ഉപയോഗിക്കും;പുതിയ പ്രഖ്യാപനവുമായി

ചെന്നൈ: ത്രിഭാഷ പദ്ധതിയിലടക്കം കേന്ദ്ര സർക്കാരുമായി പോര് തുടരുന്നതിനിടെ തമിഴ് നാട്ടിലെ സ്റ്റാലിൻ സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം. തമിഴ്നാട് ബജറ്റിൽ രൂപയുടെ ചിഹ്നം (₹) ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. രൂപയുടെ ചിഹ്നത്തിന് പകരം തമിഴ്  അക്ഷരമാലയിലെ ‘രൂ’ എന്ന് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് ലോഗോ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇക്കാര്യം പ്രഖ്യാപിച്ചത്.

Continue Reading

‘കടകളുടെ പേരുകൾ തമിഴിൽ എഴുതൂ’; നിർദേശവുമായി സ്റ്റാലിൻ”

ചെന്നൈ: കടകളുടെ പേരുകൾ തമിഴിലെഴുതാൻ വ്യാപാരികൾക്ക് നിർദേശവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും നെയിം ബോർഡുകളിൽ തമിഴ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു   ”തമിഴ്നാട്ടിലെ തെരുവുകളിൽ തമിഴ് കാണാനില്ലെന്ന് ആരും പറയരുത്. വാണിജ്യ സ്ഥാപനങ്ങളുടെയും കടകളുടെയും പേരുകൾ തമിഴിൽ എഴുതാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, ”മുഖ്യമന്ത്രി പറഞ്ഞു. വ്യാപാരി ക്ഷേമ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കടകളുടെ പേരുകൾ പ്രാദേശിക ഭാഷയിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പിന്തുടരുന്നില്ല. […]

Continue Reading