ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം. കോരമ്പാറയിലെ പടുത കുളത്തിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.മധ്യപ്രദേശ് സ്വദേശി ദസറത്തിന്‍റെ മകൻ ശ്രേയാൻസ് ആണ് മരിച്ചത്. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് സംശയം. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും.
Continue Reading