കോതമംഗലം റവന്യു ടവര്‍ പരിപാലനമില്ലാതെ നാശത്തിൻ്റെ വക്കിൽ

കോതമംഗലം: കുറെ നാളുകൾ മുമ്പുവരെ കോതമംഗലത്തിൻ്റെ സിരാകേന്ദ്രമായിരുന്ന റവന്യു ടവര്‍ പരിപാലനമില്ലാതെ നാശത്തിൻ്റെ വക്കിൽ . ഹൗസിംഗ് ബോര്‍ഡിൻ്റെ ഉടമസ്ഥതയിലാണ് റവന്യു ടവർ. കെട്ടിടത്തിന്റെ പരിപാലനം വർഷങ്ങളായി പൂര്‍ണ്ണായി മറന്നമട്ടാണ്.കെട്ടിടത്തിൻ്റെയും പരിസരത്തേയും അവസ്ഥ വളരെ ശോചനീയമാണ്. ഒരുവശത്ത് കക്കൂസ് മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകുന്നുണ്ട്.ആളുകള്‍ നടക്കുന്നത് ഇതിലൂടെയാണ്.സെപ്റ്റിക് ടാങ്ക് നിറഞ്ഞാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്.കടുത്ത ദുര്‍ഗന്ധവുമുണ്ട്. ടവറിൻ്റെ പല ജനല്‍വാതിലുകളും ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ജനലില്‍നിന്ന് പകുതി വേര്‍പ്പെട്ട് നില്‍ക്കുന്ന വാതിലുകള്‍ ഏതുസമയത്തും താഴേക്ക് പതിക്കാം.പൊതുജനങ്ങളുടേയോ,വാഹനങ്ങളുടേയോ മുകളിൽ ഇവ […]

Continue Reading

ഭൂതത്താൻകെട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി 

കോതമംഗലം: ഭൂതത്താൻകെട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. 5 അടിയോളം നീളമുള്ള മൂർഖനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. ഇഷ്ട ഭക്ഷണമായ കുരുവികളെയും, കിളികളെയും തേടിയാണ് കാലങ്ങളായി മൂർഖൻ റിസോർട്ടിൽ എത്തിയിരുന്നത്. പിടി തരാതെ മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ ഇത്തവണ മാർട്ടിൻ പിടികൂടുകയായിരിന്നു. പിടികൂടിയ പാമ്പിനെ കരിമ്പാനി വന മേഖലയിൽ തുറന്നു വിട്ടു

Continue Reading

കേരളത്തിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം :മാർ. ജോർജ് പുന്നക്കോട്ടിൽ

കോതമംഗലം: വന്യജീവി ശല്യം പരിഹരിക്കുന്നതിൽ സർക്കാർ അല്പംകൂടി ശ്രദ്ധ പതിക്കണമെന്ന് കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ 75 ആം ജൂബിലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഓരോ ദിവസവും വന്യജീവി ശല്യം കൂടുകയാണ്. പല പ്രദേശങ്ങളിലും ജനവാസം അസാധ്യമായി തീരുന്നു. ഓരോ വർഷം ചെല്ലും തോറും ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ട് ആവുകയാണ്. ജനങ്ങൾ ജയിപ്പിച്ചു വിട്ട ജനപ്രതിനിധികൾ ഈ വിഷയം ഗൗരവമായി പഠിക്കണമെന്നും ജനങ്ങളുടെ ജീവിക്കാനുള്ള […]

Continue Reading