കോതമംഗലം: ഭൂതത്താൻകെട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. 5 അടിയോളം നീളമുള്ള മൂർഖനെ പ്രശസ്ത പാമ്പ് പിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്. ഇഷ്ട ഭക്ഷണമായ കുരുവികളെയും, കിളികളെയും തേടിയാണ് കാലങ്ങളായി മൂർഖൻ റിസോർട്ടിൽ എത്തിയിരുന്നത്. പിടി തരാതെ മാളത്തിൽ ഒളിച്ചിരുന്ന പാമ്പിനെ ഇത്തവണ മാർട്ടിൻ പിടികൂടുകയായിരിന്നു. പിടികൂടിയ പാമ്പിനെ കരിമ്പാനി വന മേഖലയിൽ തുറന്നു വിട്ടു