എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഔദ്യോഗിക ഗാനം പുറത്തിറക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചിയുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങുന്ന കൊച്ചിയുടെ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ഓണ്‍ലൈനായാണ് മാനേജ്‌മെന്റ് സോങ് റിലീസ് ചെയ്തത്. എ.ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ടീമിനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകള്‍ പങ്കുവെക്കുന്നതാണ്. മത്സരത്തിലെ വെല്ലുവിളികളെ നേരിടാനും വിജയിക്കാനുള്ള മനോഭാവം ആര്‍ജിക്കുവാനുള്ള ശക്തിയും പ്രതീക്ഷയുമാണ് ആല്‍ബം പകര്‍ന്നു നല്‍കുന്നത്.ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ബ്ലസിയാണ്.

Continue Reading

വേട്ടക്കൊരുങ്ങി കൊച്ചിയുടെ നീലക്കടുവകള്‍; ബേസില്‍ തമ്പി ടീം ക്യാപ്റ്റന്‍, സെബാസ്റ്റ്യന്‍ ആന്റണി മുഖ്യപരിശീലകന്‍

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (kochi blue tigers) ഐപിഎല്‍ താരവും പേസ് ബൗളറുമായ ബേസില്‍ തമ്പിയെ ടീം ക്യാപ്റ്റനായും രഞ്ജി ട്രോഫി താരം സെബാസ്റ്റ്യന്‍ ആന്റണിയെ മുഖ്യ പരിശീലകനായും പ്രഖ്യാപിച്ചു. കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി, ടീം ഉടമയും സിംഗിള്‍ ഐഡി( single.ID) സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസസ് ഹൈദരാബാദ് എന്നിവയുടെ കുപ്പായമണിഞ്ഞ […]

Continue Reading