ഇടുക്കിയിൽ കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ: ഇടുക്കിയിൽ കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ. കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ ആണ് കഞ്ചാവുമായി പിടിയിലായത്. തൊടുപുഴ എക്സൈസ് പാർട്ടിയാണ് കെഎസ്‌യു നേതാവിനെ കഞ്ചാവുമായി പിടികൂടിയത്. കെഎസ്‌യു നേതാവിനെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു.

Continue Reading

ഐ എഫ് എഫ് കെ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാരുടെ ഓർമകൾക്ക് ആദരവർപ്പിച്ച് ലിറ്റററി ട്രിബ്യൂട്ട്

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാർക്ക് ആദരം. യശശ്ശരീരരായ തോപ്പിൽ ഭാസി, പി. ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായി മേളയിൽ ലിറ്റററി ട്രിബ്യൂട്ട് സംഘടിപ്പിക്കും. തോപ്പിൽ ഭാസി തിരക്കഥ എഴുതി പി. ഭാസ്‌കരൻ സംവിധാനം ചെയ്ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി. ഭാസ്‌കരന്റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടിൽ സംവിധാനം ചെയ്ത നീലക്കുയിൽ എന്നീ സിനിമകളുടെ പ്രദർശനം ചലച്ചിത്ര മേളയിൽ നടക്കും. മൂലധനം ഡിസംബർ 14ന് രാത്രി എട്ടിന് ഏരിസ്പ്ലക്‌സ് സ്‌ക്രീൻ […]

Continue Reading

നാളെ ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഗുരുവായൂര്‍ : ഏകാദശിയോടനുബന്ധിച്ച് ബുധനാഴ്ച ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര- സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല. ഗുരുവായൂർ ഏകാദശിയും ഗീതാ ദിനവുമായ നാളെ രാവിലെ 7 മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകും. രാവിലെ 6 […]

Continue Reading

ഹോട്ടല്‍ തുടങ്ങിയത് 2016ല്‍, പരാതിയില്‍ 2012; രഞ്ജിത്തിനെതിരായ പീഡന പരാതി വ്യാജമെന്ന് കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതി വ്യാജമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപകര്‍പ്പിലാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. 2012ല്‍ ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന താജ് ഹോട്ടല്‍ തുടങ്ങിയത് 2016ലാണ്. ഈ ഹോട്ടലിൽ എച്ച് പീഡിപ്പിച്ചുവെന്ന് പരാതി വിശ്വാസിയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ പലതും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി […]

Continue Reading

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയില്‍ നിന്ന് ഡെലിഗേറ്റ് കിറ്റുകള്‍ ഏറ്റുവാങ്ങി. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെയും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും […]

Continue Reading

കെഎസ്ആർടിസി ബസുകളിൽ ഇൻഷുറൻസ് ഉള്ളത് 2346 ബസുകൾക്ക് മാത്രം

കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ നിരത്തിലുള്ള കെഎസ്ആർടിസി ബസുകളിൽ പകുതി എണ്ണത്തിന് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ആകെയുള്ള 5533 ബസുകളിൽ 2346 ബസ്സുകൾക്ക് മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. ഇതിൽ 1902 കെഎസ്ആർടിസി ബസ്സുകൾക്കും 444 കെ സ്വിഫ്റ്റ് ബസ്സുകൾക്കും ആണ് ഇൻഷുറൻസ് ഉള്ളത്. പുതുതായി നിരത്തിലിറങ്ങിയ മുഴുവൻ കെ സ്വിഫ്റ്റ് ബസ്സുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. എന്നാൽ പകുതിയോളം കെഎസ്ആർടിസി ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യവും ആണ്.

Continue Reading

വൈദ്യുതി ചാർജ്ജ് വർധനവ് പിൻവലിക്കണം: എൻ.സി പി.

കൊച്ചി: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ മുന്നണി ഗവൺമെൻ്റ് സമസ്ത മേഖലകളും തകർത്ത് കളഞ്ഞിരിക്കുന്നു. കേരളത്തിലെ സാധാരണ ജനങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുന്ന തരത്തിൽ ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുള്ള വെദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന് എൻ.സി.പി. എറണാംകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഇടതുപക്ഷ ഗവൺമെൻ്റിന് സാധിച്ചിട്ടില്ല. ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ധീൻ […]

Continue Reading

തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും

സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും. വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരും. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാല്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം ഊർജിതപ്പെടുത്താനുമാണ് യോഗം. മാർച്ച് 30 ഓടെ കേരളം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും, ആയൽക്കൂട്ടങ്ങൾ , ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഹരിതമാക്കുകയാണ് […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് പതിനാറ് പൈസയാണ് വര്‍ധിപ്പിചിരിക്കുന്നത്. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്. അതേസമയം, നാല്‍പത് യൂണിറ്റിന് താഴെ ഉള്ളവര്‍ക്ക് ചാര്‍ജ് വര്‍ധനവ് ബാധകമല്ല. നിരക്ക് വര്‍ധനവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വരും.അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസ വര്‍ധിക്കും.കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല. വൈദ്യുതി നിരക്ക് യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന്‍ […]

Continue Reading

ഭീഷണിയായി ന്യൂനമർദ്ദം;സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക്  സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ചക്രവാതച്ചുഴി ഇന്ന് തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. […]

Continue Reading