കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ ലഹരിവേട്ട; പ്രതി ആകാശ് റിമാൻഡിൽ

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശിനെ   റിമാൻഡ് ചെയ്തു. 14 ദിവസത്തെക്കാണ്   റിമാൻഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

Continue Reading

കളമശ്ശേരി എച്ച് എസ് എസ്സിൽ ഓറിയോൺ ഇന്നവേഷന്റെ സ്മാർട്ട് കംപ്യൂട്ടർ ലാബ്

കളമശ്ശേരി: വിദ്യാര്‍ത്ഥികളിൽ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കളമശ്ശേരി എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നിവിടങ്ങളിൽ പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, പ്രൊഡക്ട് ഡെവലപ്‌മെന്റ് സർവീസ് സ്ഥാപനമായ ഓറിയോണ്‍ ഇന്നവേഷന്‍ അത്യാധുനിക സ്മാർട്ട് കംപ്യൂട്ടർ ലാബ് സജ്ജീകരിച്ചു. കമ്പനിയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കംപ്യൂട്ടർ ലാബിൽ 15 കംപ്യൂട്ടറുകളും വെര്‍ച്വല്‍ ഇന്ററാക്ഷന്‍ സാധ്യമാകുന്ന അത്യാധുനിക സ്മാര്‍ട്ട് ബോര്‍ഡുമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ അതിനൂതന സാങ്കേതിക പരിജ്ഞാനവും ഡിജിറ്റൽ വിദ്യാഭ്യാസവും നൽകുകയാണ് ഇതിലൂടെ […]

Continue Reading