“കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണോയെന്ന് ​ഹൈക്കമാൻ്റ് തീരുമാനിക്കും; തനിക്കൊരു പരാതിയുമില്ല”; കെ. സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല.ഇക്കാര്യം ഹൈക്കമാൻഡ് കെ സുധാകരനെ അറിയിച്ചു.സുധാകരനെ നിലനിർത്തി പുനസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാൻ സുധാകരന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.കെപിസിസിൽ നിലവിലെ ഒഴിവുകൾ നികത്തും.സജീവമല്ലാത്ത നേതാക്കളെ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.അതേസമയം നാളെ കെസി വേണുഗോപാൽ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.കൂടിക്കാഴ്ചയിൽ പുനസംഘടന നടപടികൾ ചർച്ച ചെയ്യും. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് ഇടയിൽ നേതൃമാറ്റം വേണ്ടെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്.വയനാട് തൃശ്ശൂർ ഡിസിസികളിൽ പുതിയ അധ്യക്ഷൻമാരെ തീരുമാനിക്കും.കാര്യക്ഷമമല്ലാത്ത മറ്റു ഡിസിസി […]

Continue Reading

പാലക്കാട്ടെ ജനവിധി ബിജെപിക്കും സിപിഎമ്മിനുമെതിരായ ജനങ്ങളുടെ കാഴ്ചപ്പാട്: കെ സുധാകരൻ

പാലക്കാട്‌ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തി നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിവാദ്യം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയിരിക്കുന്നത്. സിപിഎം ആകെപ്പാട് ആശ്വാസം കണ്ടെത്തുന്നത് ചേലക്കരയിലെ വിജയം ഉയർത്തിക്കാട്ടിയാണ്. എന്നാൽ അവിടെയും വർഷങ്ങളിലെ മേൽക്കോയ്മ നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണകളിലെ വോട്ടുകൾ എവിടെപ്പോയെന്ന് അവർ വ്യക്തമാക്കണം. […]

Continue Reading

പിടിക്കപ്പെട്ടപ്പോൾ ഇപിയെ പിണറായി കയ്യൊഴിഞ്ഞു: കെ സുധാകരൻ

ആലുവ: ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി രഹസ്യ ചർച്ച നടത്തിയത് പിണറായി വിജയനു വേണ്ടിയാണെന്നും പിടിക്കപ്പെട്ടപ്പോൾ പിണറായി കയ്യൊഴിഞ്ഞെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സ്വന്തം തടി രക്ഷിക്കാൻ ആരെയും കുരുതി കൊടുക്കുന്ന പിണറായി വിജയൻ കേരളത്തിന് ശാപമാണ്. മഹിള കോൺഗ്രസ് ‘മഹിളാ സാഹസ് – സോൺ മൂന്ന്’ സംസ്ഥാന ക്യാമ്പ് ആലുവ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന് എതിരായ ശബ്ദം സിപിഎമ്മിൽ തന്നെ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. പി.വി അൻവർ എം.എൽ.എ […]

Continue Reading

ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തി; ഭരിക്കുന്നത് ഉപജാപക സംഘമെന്ന് കെ.സുധാകരന്‍ എംപി

തിരുവനന്തപുരം: ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി തൃശ്ശൂര്‍ പൂരം കലക്കി ബിജെപിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി എംഎല്‍യുടെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു. എല്‍ഡിഎഫ് എംഎല്‍എയുമായി എസ്.പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി […]

Continue Reading

കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പരാതികാരന്റെ മൊഴിയെടുക്കും

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പരാതിക്കാരന്റെ മൊഴിയെടുക്കും. പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസ് നിര്‍ദേശം നല്‍കി. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പരാതിക്കാരൻ. കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് ഇന്നലെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. മ്യൂസിയം പൊലീസാണ് ഇപ്പോള്‍ പരാതി കൈകാര്യം ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം. […]

Continue Reading