അഖില കേരളജ്യോതിശ്ശാസ്ത്രമണ്ഡലം എറണാകുളം ജില്ലാസമ്മേളനം സംഘടിപ്പിച്ചു.

അഖില കേരളജ്യോതിശ്ശാസ്ത്രമണ്ഡലം എറണാകുളം ജില്ലാസമ്മേളനവും പറവൂർ ശ്രീധരൻതന്ത്രി അനുസ്മരണവും ജ്യോതിഷ താന്ത്രിക സെമിനാറുകളും പറവൂർ PWD ഗസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടന്നു. ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റിസ് പി. എസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജ്യോതിശാസ്ത്ര മണ്ഡലം പ്രസിഡൻ്റ് പറവൂർ ജ്യോതിസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ എസ്. വാര്യർ ആമുഖ പ്രഭാക്ഷണം നടത്തി. തൃശൂർ ശ്രീരാമകൃഷ്ണ ആശ്രമം സംപൂജ്യ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാക്ഷണം നടത്തുകയും പറവൂർ ശ്രീധരൻ തന്ത്രിയുടെ ചിത്രം തൽസമയം വരക്കുകയും ചെയ്ത. […]

Continue Reading