സുനിത വില്യംസും വിൽമോറും ഭൂമിയിലേക്ക്; തീയതി പ്രഖ്യാപിച്ച് നാസ

കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ തീയതി പ്രഖ്യാപിച്ച് നാസ. വരുന്ന തിങ്കളാഴ്ചയായിരിക്കും സുനിത വില്യംസും സംഘത്തിന്‍റെയും മടക്കം. പതിനേഴാം തീയതി ഇന്ത്യൻ സമയം വൈകീട്ട് 6.35നാകും സുനിത കൂടി ഇപ്പോൾ ഭാഗമായ ക്രൂ 9 ദൗത്യ സംഘം നിലയത്തിൽ നിന്ന് പുറപ്പെടുക.കാലാവസ്ഥ സാഹചര്യമനുസരിച്ച് ഈ സമയത്തിലും തീയതിയിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും നാസ അറിയിച്ചു.

Continue Reading

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും;100-ാം വിക്ഷേപണവും വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആര്‍ഒയും ഇന്ത്യയും. രാജ്യത്തിന്‍റെ അഭിമാനമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നുള്ള 100-ാം വിക്ഷേപണ ദൗത്യം ഇസ്രൊ വിജയകരമായി പൂർത്തീകരിച്ചു.ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിര്‍ണായ ഉപഗ്രഹമായ എൻവിഎസ്-2 വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 സാറ്റ്‌ലൈറ്റ്.

Continue Reading

ഇഎസ്‌എ പ്രോബ-3 പേടകങ്ങളെ ഐഎസ്‌ആര്‍ഒ ഇന്ന് വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: സുപ്രധാന സൗര ദൗത്യത്തിനായുള്ള യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (ഇഎസ്‌എ) പ്രോബ-3 പേടകങ്ങളെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ (ഇസ്രൊ) ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകിട്ട് 4.08ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ഇസ്രൊയുടെ സ്വന്തം പിഎസ്‌എല്‍വി-സി59 റോക്കറ്റിലാണ് പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്‌ആര്‍ഒ- ഇഎസ്‌എ സഹകരണത്തിന്‍റെ ഭാഗമായി കൂടിയാണ് വിക്ഷേപണം. രണ്ട് ഉപഗ്രഹങ്ങളെയും ഒരുമിച്ചാണ് പിഎസ്‌എല്‍വി-സി59 ബഹിരാകാശത്തേക്ക് അയക്കുക. ലോകത്തിന് മുന്നില്‍ വീണ്ടും കരുത്ത് തെളിയിക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന ബഹിരാകാശ ലോഞ്ച് […]

Continue Reading

ചന്ദ്രയാന്‍-3 ന് പിന്നാലെ ചന്ദ്രയാന്‍ നാലും അഞ്ചും; ഡിസൈന്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോഴാണ് പുതിയ സന്തോഷ വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ” ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇനി ചന്ദ്രയാന്‍ നാലിനും അഞ്ചിനുമായാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. ഭാരതീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍ തന്നെ നടക്കും. ചന്ദ്രയാന്‍ […]

Continue Reading

8 നിലകളുള്ള കെട്ടിടത്തിന്റെ വലിപ്പം;ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തെത്താൻ ഇനി 5 നാൾ കൂടി

ഭൂമിയുടെ സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ കൗതുകപൂർവം കാത്തിരിക്കുകയാണ് ശാസ്ത്രലോകം. മണിക്കൂറിൽ 30,204 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രത്തിന് ഏകദേശം 86.76 അടി വ്യാസമുണ്ടെന്നാണ് അനുമാനം. എന്നുവെച്ചാൽ ഏകദേശം എട്ടു നിലകളുള്ള ഒരു കെട്ടിടത്തിന് സമാനമായ വലിപ്പം. 2024എം.ഇ1 എന്നാണ് ഈ ഛിന്നഗ്രഹത്തിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.ജൂലൈ പത്താം തീയ്യതി യൂണിവേഴ്സൽ സമയം 14.51നായിരിക്കും 2024 എംഇ1 ഭൂമിയോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്നത്. ഭൂമിയിൽ നിന്ന് ഏതാണ്ട് 4.35 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും അപ്പോൾ ഈ […]

Continue Reading