ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കി. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും, സി.എസ് സുധയുമാണ് ബെഞ്ചിലുള്ളത്.   ഇന്ന് രാവിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നറിയിച്ചത്. ഇതിൽ ഒരു വനിതാ ജ‍ഡ്ജുമുണ്ടാവുമെന്ന് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രജിസ്ട്രാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.   ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തിയ […]

Continue Reading

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം,കുറ്റാരോപിതർ സ്ഥാനമൊഴിയണം:പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായി ശിക്ഷിക്കണം. വിഷയത്തിൽ ‘അമ്മ’ സംഘടനയ്ക്ക് വീഴ്ച സംഭവിച്ചെന്നതിൽ സംശയമില്ല. കുറ്റാരോപിതർ സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ട നടൻ, പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ലെന്നും അതിന്റെ ഉദാഹരണമാണു താനെന്നും വ്യക്തമാക്കി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ വേണം. ആരോപണങ്ങൾ ഉണ്ടെങ്കിൽ പഴുതടച്ചുള്ള […]

Continue Reading

അമ്മ സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര നടപടിയെടുക്കണം; ഉർവശി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താര സംഘടന അമ്മ അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി. എനിക്കൊന്നും സംഭവിച്ചിട്ടില്ല അതുകൊണ്ട് മിണ്ടാതിരിക്കാം എന്നല്ല, കമ്മീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ഗൗരവമായി കാണണം. എക്സിക്യൂട്ടിവ് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർത്ത് അം​ഗങ്ങൾക്ക് പറയാനുള്ളത് കേൾക്കണെന്നും ഉർവശി ആവശ്യപ്പെട്ടു. തനിക്കെതിരെ അനാവശ്യ നോട്ടങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞാൽ അത് കള്ളമാകുമെന്നും ഉർവശി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തെ നിസ്സാരവത്കരിക്കരുത്. ബം​ഗാളി നടി പറഞ്ഞിരിക്കുന്ന ആരോപങ്ങൾ ഞെട്ടിക്കുന്നതാണ്. അവർ അവരുടെ […]

Continue Reading

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പരാതിപ്പെട്ടാല്‍ മാത്രം കേസ് എടുക്കും

ന്യൂഡല്‍ഹി: മലയാളത്തിലെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പിന്തുണ. ഹേമ കമ്മിറ്റി ഒരു ജുഡീഷ്യല്‍ കമ്മിറ്റിയല്ലെന്നും അതിനാല്‍ പരാതികള്‍ വരാതെ സര്‍ക്കാരിന് കേസ് എടുക്കാന്‍ സാധിക്കില്ലെന്നുമുളള സര്‍ക്കാര്‍ നിലപാട് ബൃന്ദ കാരാട്ട് ആവര്‍ത്തിച്ചു. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.‘സിനിമാ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷയെ കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യയ്ക്ക് ആകെ മാതൃകാപരമാണ് കമ്മിറ്റിയുടെ […]

Continue Reading

ഞങ്ങളുടെ പോരാട്ടം ശരിയായിരുന്നു;സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ഹേമ കമ്മിറ്റി. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപവത്കരിച്ച കമ്മീഷന്‍ കൂടിയാണിത്. സിനിമയെക്കുറിച്ച് ഹേമാ കമ്മിറ്റി കാവ്യാക്തകമായി പ്രതിപാദിക്കുന്ന ഭാഗം പരാമര്‍ശിച്ചാണ് ഡബ്ല്യൂ.സി.സി കുറിപ്പ് ആരംഭിച്ചത്.ആകാശം നിറയെ ദുരൂഹതയാണ്; തിളങ്ങുന്ന നക്ഷത്രങ്ങള്‍, മനോഹരമായ ചന്ദ്രന്‍. എന്നാല്‍ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങള്‍ക്ക് തിളക്കമില്ലെന്നും […]

Continue Reading