ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നു

ഉറുഗ്വേൻ ഫുട്‌ബോൾ ഇതിഹാസം ലൂയിസ് സുവാരസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഉറുഗ്വേൻ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നിലയിൽ ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമാകുന്നത്. സെപ്തംബർ 6ന് പരാഗ്വേയ്‌ക്കെതിരായ ഉറുഗ്വേയുടെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം താൻ വിരമിക്കുമെന്ന് സുവാരസ് സെപ്തംബർ 2ന് ഒരു പത്രസമ്മേളനത്തിനിടെ അറിയിച്ചു. 17 വർഷത്തിനിടെ 142 മത്സരങ്ങളിൽ നിന്ന് 69 ഗോളുകൾ നേടിയ സുവാരസ്, 2024 കോപ്പ അമേരിക്ക മൂന്നാം സ്ഥാനത്തിനുള്ള കാനഡയ്‌ക്കെതിരായ മത്സരത്തിൽ ഉറുഗ്വേയ്ക്കായി […]

Continue Reading

ഒരിക്കൽ കൂടി തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് ഇപ്‌സിച് ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. എർലിംഗ് ഹാളണ്ട് ഹാട്രിക്കുമായി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ നിന്ന് നയിച്ചു. ഇപ്‌സിചിന്റെ ഗോളോടെ ആയിരുന്നു കളി തുടങ്ങിയത്. ഏഴാം മിനുട്ടിൽ ഷ്‌മോഡിക്‌സിലൂടെ ഇപ്‌സിച്ച് ടൗൺ ലീഡ് എടുത്തു. അതോടെ സിറ്റി ഉണർന്ന് കളിക്കാൻ തുടങ്ങിയതിന്റെ ഫലമായി മൂന്ന് മിനുട്ടിൽ മൂന്ന് ഗോളുകളോടെ 3-1 എന്ന ലീഡിലേക്ക് മാഞ്ചസ്റ്റർ സിറ്റി മാറി. […]

Continue Reading

ക്ലമന്റ് ലെങ്‌ലെ ബാഴ്‌സലോണ വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്

ബാഴ്‌സലോണയുടെ ഫ്രഞ്ച് സെന്റർ ബാക്ക് ക്ലമന്റ് ലെങ്‌ലെ ക്ലബ് വിടുമെന്നുറപ്പാകുന്നു. ലെങ്‌ലെയെ അത്‌ലറ്റിക്കോ മാഡ്രിഡാകും സ്വന്തമാക്കുന്നത്. ലോണിലാകും താരം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലും അതിനു മുമ്പ് സ്പർസിലും താരം ലോണിൽ കളിച്ചിരുന്നു. ബാഴ്‌സലോണയിലെത്തിയ സമയത്ത് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്‌ലെക്ക് അവസാന സീസണുകളിൽ ഒരു ക്ലബിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല. 2018ൽ ആയിരുന്നു ലെങ്‌ലെയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. അതിനു മുമ്പ് സെവിയ്യയിലായിരുന്നു.

Continue Reading