സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു;ഇതുവരെ മരിച്ചത് 11 പേര്‍

രാജസ്ഥാന്‍: ജയ്പൂരില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നുണ്ടായ വന്‍തീപിടിത്തത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 11 പേര്‍ പൊള്ളലേറ്റ് മരിച്ചു. പൊള്ളലേറ്റ പകുതിയിലേറെ പേരും വളരെ ഗുരുതരാവസ്ഥയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജയ്പൂര്‍ അജ്മീര്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 37 വാഹനങ്ങള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് നിന്നും മറ്റുള്ളവര്‍ ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്. നഗരത്തിലെ ബെന്‍ക്രോട്ട ഏരിയയിലായിരുന്നു സംഭവം. കൂട്ടിയിടിയില്‍ എല്‍പിജി ടാങ്കറിന്റെ ഔട്ട്‌ലെറ്റ് നോസല്‍ കേടായതിനെ തുടര്‍ന്ന് ഗ്യാസ് […]

Continue Reading

മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

കോഴിക്കോട്: മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ‌ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45 ഓടെ ബേപ്പൂര്‍ ഹാര്‍ബറില്‍ ‘അഹല്‍ ഫിഷറീസ്’ എന്ന ബോട്ടിലാണ് സംഭവം. മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന ബോട്ടിന്റെ എന്‍ജിനിൽ നിന്നാണ് തീപടർന്നത്. ശരീരമാസകലം പൊള്ളലേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

മലപ്പുറത്ത് വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു

മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു. ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം. ആരംതൊടിയിൽ അഷ്റഫിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്. ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കാർപോർച്ചിൽ നിർത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങൾ. തീപിടിത്തത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ എടവണ്ണ പൊലീസിൽ പരാതി നൽകി.

Continue Reading

വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം

തൃശ്ശൂർ: മുള്ളൂര്‍ക്കര വാഴക്കോട് പ്രവര്‍ത്തിക്കുന്ന ഖാന്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസും, രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും തീ അണക്കാനുള്ള രക്ഷാക്രമീകരണങ്ങള്‍ നടത്തി. തൃശൂര്‍ – ഷോര്‍ണൂര്‍ സംസ്ഥാനപാതയില്‍ പോകുന്ന എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി തിരിച്ചുവിട്ടു. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും പോലീസ് നിരോധനം ഏര്‍പ്പെടുത്തി.

Continue Reading

യുഎഇയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം

അബുദാബി: യുഎഇയിലെ അബുദാബിയില്‍ കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നു പിടിച്ചതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഹം​ദാ​ൻ സ്ട്രീ​റ്റ് ടൂ​റി​സ്റ്റ് ക്ല​ബ് ഏ​രി​യ​യി​ലെ ബി​ൽ​ഡി​ങ്ങി​നാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ എ​ക്‌​സ് പ്ലാറ്റ്ഫോമിലൂടെയാണ് അ​ധി​കൃ​ത​ർ അ​പ​ക​ട​വി​വ​രം അ​റി​യി​ച്ച​ത്.

Continue Reading

സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അല്‍കോബാര്‍ തുഖ്ബയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൂട് കൂടിയതോടെ സൗദിയിലെ വിവിധ നഗരങ്ങളില്‍ അടുത്തിടെ ഏതാനും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading