കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് മരണം

കണ്ണൂർ: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് കണ്ണൂരിൽ രണ്ട് മരണം. ചൊക്ലി ഒളവിലം സ്വദേശിയായ കുനിയിൽ ചന്ദ്രശേഖരൻ (61), മട്ടന്നൂർ സ്വദേശി കുഞ്ഞാമിന (51) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ ഇന്നലെ തുടങ്ങിയ ശക്തമായ മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. മഴക്കെടുതിയിൽ ഇതുവരെ നാലുപേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. പാലക്കാട് കനത്ത മഴയിൽ വീട് തകർന്നുവീണ് അമ്മയും മകനും മരിച്ചിരുന്നു.നഗരപ്രദേശങ്ങളിൽ പലയിടത്തും മഴമൂലം വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്. കോഴിക്കോട്ടും തൃശൂരിലും ഇടുക്കിയിലും മരംവീണ് വീടുകൾ തകർന്നു. പെരിയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആലുവ […]

Continue Reading

തോട് വൃത്തിയാക്കാനിറങ്ങിയ യുവാവിനെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുന്നു;തിരച്ചിൽ ഉർജിതമാക്കി ഫയർഫോഴ്സ്

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയയാളെ കാണാതായിട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴും തൊഴിലാളിയെ കണ്ടെത്താനായില്ല. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായില്ല. നിലവിൽ സ്കൂബ ഡൈവിംഗിൽ പരിശീലനം നേടിയ ഫയർഫോഴ്സ് അംഗങ്ങളാണ് തെരച്ചിൽ നടത്തുന്നത്. ഇവർ 200 മീറ്ററോളം അകത്തേക്ക് പോയിട്ടും പുരോഗതിയുണ്ടായില്ല. മാലിന്യം നീക്കിയ ശേഷമാണ് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തുന്നത്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം.

Continue Reading