എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രം; മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ത്യ രാജ്യത്തെ തന്നെ നമ്പർ 1 സംസ്ഥാനമായി കേരളം മാറി. നടക്കില്ല എന്നു പറഞ്ഞ പല പദ്ധതികളും എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. എൽഡിഎഫ് നടത്തിയതുപോലെയുള്ള വികസന പ്രവർത്തനങ്ങൾ ചെയ്യാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയും കഴിയുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഴയന്നൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Continue Reading

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ ജയിച്ചതെന്നും ഇരുവരും തമ്മിലുള്ള മാനസിക ഐക്യം അത്രത്തോളം ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫും ബിജെപിയും കേരളത്തിൽ എൽഡിഎഫിനെ തറ പറ്റിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നാടിൻ്റെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന രീതിയല്ല കോൺഗ്രസും ബിജെപിയും സ്വീകരിച്ചിട്ടുള്ളത് എന്നും കേരളത്തിൻ്റെ ആവശ്യത്തിന് ഒപ്പം നിൽക്കാൻ രണ്ട് കൂട്ടരും തയ്യാറായിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. ദുരന്തങ്ങളിൽ സഹായിക്കുകയല്ല മറിച്ച് […]

Continue Reading

മേപ്പാടിയിലെ പുഴുവരിച്ച അരി വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമ പഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യ  വസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട്  ചീഫ്സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ്  നൽകിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾ പൊട്ടൽ  ദുരന്തബാധിതർക്ക് ലഭിച്ച  ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വഷണം.പഞ്ചായത്ത് വിതരണം ചെയ്തത്   പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യ ധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് […]

Continue Reading

മുഖ്യമന്ത്രിയുടെ ഗുണ്ടാ ശൈലി കോടതിക്കും ബോധ്യമായി: യൂത്ത്കോൺഗ്രസ്‌

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടാ ശൈലി കോടതികൾക്ക് പോലും മനസ്സിലായെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ പോലീസ് അതിക്രമത്തെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരായി കേസെടുക്കണമെന്ന കോടതി നിർദ്ദേശത്തെ യൂത്ത്കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. ഏറെ ആശ്വാസകരമായ ഇടപെടലാണ് കോടതിയിൽ നിന്നും ഉണ്ടായത്. ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്ന് കരുതിയവർക്ക് കാലം നൽകിയ മറുപടിയാണിത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴും പിണറായി വിജയന്റെ പ്രവർത്തനങ്ങൾ കവല ചട്ടമ്പിമാരെ പോലെയാണെന്നും സർക്കാരിന്റെയും […]

Continue Reading