മുഖ്യമന്ത്രിയുടെ ഗുണ്ടാ ശൈലി കോടതിക്കും ബോധ്യമായി: യൂത്ത്കോൺഗ്രസ്‌

Kerala

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടാ ശൈലി കോടതികൾക്ക് പോലും മനസ്സിലായെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ പോലീസ് അതിക്രമത്തെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരായി കേസെടുക്കണമെന്ന കോടതി നിർദ്ദേശത്തെ യൂത്ത്കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ്. ഏറെ ആശ്വാസകരമായ ഇടപെടലാണ് കോടതിയിൽ നിന്നും ഉണ്ടായത്. ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്ന് കരുതിയവർക്ക് കാലം നൽകിയ മറുപടിയാണിത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോഴും പിണറായി വിജയന്റെ പ്രവർത്തനങ്ങൾ കവല ചട്ടമ്പിമാരെ പോലെയാണെന്നും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *