തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം. മകളെ രക്ഷിക്കാന്‍ ഒരു ജില്ലയെ അപമാനിക്കരുത്: പി.എം.എ സലാം

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയുടെ സ്വര്‍ണക്കടത്ത് പരാമര്‍ശം മലപ്പുറത്തെ അപമാനിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. തറ നേതാവില്‍ നിന്ന് മുഖ്യമന്ത്രി ഉയരണം. മകളെ രക്ഷിക്കാന്‍ ഒരു ജില്ലയെ അപമാനിക്കരുത്. കേന്ദ്ര ഏജന്‍സികളില്‍ നിന്ന് രക്ഷനേടാനാണ് ശ്രമമെന്നും, മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്‍വര്‍ പറഞ്ഞതിന്റെ പേരിലാണ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിക്കുന്നത്. കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി. വോട്ടു നേടാന്‍ […]

Continue Reading

‘റാങ്ക് നോക്കാതെയുള്ള മാതൃകാ പ്രവർത്തനം’; രക്ഷാപ്രവർത്തനത്തിൽ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ പൊലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ തൃണവത്ഗണിച്ച് റാങ്ക് നോക്കാതെയാണ് പൊലീസ് സേന വയനാട് ഇടപ്പെട്ടതെന്നും ഷിരൂർ സംഭവത്തിൽ എന്താണ് ഒരു ഡ്രൈവർക്കിത്ര പ്രാധാന്യമെന്ന് ചോദിക്കുന്നവരോട് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് അതെന്നും പിണറായി വിജയൻ പറഞ്ഞു. ‘വിശാഖപട്ടണത്ത് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും പൊലീസിന്റെ ഇടപെടൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി എന്നും പിണറായി കൂട്ടിച്ചേർത്തു. അതേ സമയം പൊലീസിലെ ദുഷ്പ്രവണതകൾക്കെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിക്കുകയും ചെയ്തു. പൊലീസ് മാറിയെങ്കിലും ചിലയാളുകൾ […]

Continue Reading