കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോ​ഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശികളെയാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ട് എന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു. വെളളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിന് ക്രൂരമർദ്ദനമേറ്റത്. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തുനിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. അസഭ്യവും ആക്രോശവുമായി പ്രതി ട്രാൻസ് വുമണിനെ കയ്യിൽ കരുതിയ ഇരുമ്പ് വടികൊണ്ട് […]

Continue Reading

വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ ദളിത് യുവാവിന് ക്രൂര മർദനം

ബെം​ഗളൂരു: വാഹനത്തിൽ ഡോ. ബിആർ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് കർണാടകയിൽ വിദ്യാർത്ഥിയായ ദളിത് യുവാവിനെ മർദനം. ശ്രീവര സ്വദേശി ദീപുവിനാണ് മർദനമേറ്റത്. ദീപുവും സുഹൃത്തും തുമകുരുവിലെ മുദ്ദനഹള്ളി ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു സംഭവം. ശ്രീവാര ​ഗ്രാമത്തിലെ നിവാസിയായ ദീപു പാൽ ശേഖരിക്കാനായാണ് നരസിംഹ മൂർത്തിയോടൊപ്പം വാനിൽ സഞ്ചരിച്ചത്. വൈകീട്ട് ആറ് മണിയോടെ ചന്ദ്രശേഖർ, നരസിംഹരാജു എന്നിവർ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന വ്യാജേന വണ്ടി തടഞ്ഞ് നിർത്തി ‍ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

Continue Reading

കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തൃശ്ശൂര്‍: കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രൻ (62) ആണ് മരിച്ചത്. വാല്‍പ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ചന്ദ്രന് നേരെ കാട്ടാനയാക്രമണം ഉണ്ടായത്. ആന താമസസ്ഥലത്തേക്ക് കയറി ആളുകളെ ഓടിച്ചിടുകയായിരുന്നു.

Continue Reading

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലിലായിരുന്നു ആക്രമണം ഉണ്ടായത്. ഹോട്ടല്‍ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ് വെട്ടേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരനായ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം തുമ്പ കഠിനംകുളം സ്റ്റേഷനുകളില്‍ വധശ്രമമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ് ഇവർ. അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടി.

Continue Reading

യൂറോപ്പ് ലീഗ് മത്സരം: ഇസ്രായേല്‍ ആരാധകര്‍ക്ക് നേരെ നാട്ടുകാരുടെ ആക്രമണം

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമില്‍ നടന്ന അജാക്‌സും മക്കാബി ടെല്‍ അവീവും തമ്മിലുള്ള യൂറോപ്പ് ലീഗ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രി നടന്ന അക്രമത്തില്‍ നിരവധി ഇസ്രായേല്‍ ആരാധകര്‍ക്ക് പരിക്കേറ്റു. മത്സരത്തിന് ശേഷം ആരാധകരെ നാട്ടിലെത്തിക്കാന്‍ ഡച്ച് തലസ്ഥാനത്തേക്ക് വിമാനങ്ങള്‍ അയയ്ക്കുകയാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. നെതര്‍ലന്‍ഡ്സിന്റെയും ഇസ്രായേലിന്റെയും നേതാക്കള്‍ ജൂതവിരുദ്ധരെന്ന് വിളിച്ചാണ് ആക്രമിച്ചത്. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. 62 പേരെ അറസ്റ്റ് ചെയ്തതായും ഡച്ച് പൊലീസ് അറിയിച്ചു.

Continue Reading

യാത്രക്കാരോട് മോശമായി പെരുമാറി;കെഎസ്ആർടിസി ജീവനക്കാർക്ക് മദ്യപസംഘത്തിന്റെ മർദനം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെ മദ്യപസംഘം മർദിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ജീവനക്കാരായ വി. സുനിൽ, എസ്. സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിനായിരുന്നു മർദനം. അതിക്രമത്തിൽ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

ബസിന്റെ ചില്ല് ഹെൽമെറ്റിന് എറിഞ്ഞ് തകർത്തു;ബസ് യാത്രക്കാർക്ക് പരിക്ക്

തൃശൂര്‍: ബസിന് നേരെ ആക്രമണവുമായി രണ്ടംഗ അക്രമി സംഘം. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അന്‍സാര്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടംഗ അക്രമി സംഘം ബസിനുനേരേ ആക്രമണം നടത്തി ഭീതി പരത്തിയത്. കോഴിക്കോടുനിന്നും തൃശൂര്‍ക്ക് പോകുകയായിരുന്ന ഭായി ലിമിറ്റഡ് ബസിനു നേരേയാണ് ആക്രമണം നടന്നത്.ബസിന് എതിരെ വന്നിരുന്ന യുവാക്കള്‍ ബസിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ഹെല്‍മെറ്റ് എറിഞ്ഞ് മുന്‍വശത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ അക്രമികൾ സംഭവ സ്ഥലത്ത് നിന്ന് ബൈക്കില്‍ […]

Continue Reading

പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കൊല്ലം:കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ തല്ലിചതച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം.അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading