അതിരപ്പിള്ളിയിൽ ഇന്ന് ജനകീയ ഹർത്താൽ

തൃശൂർ: അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ ഇന്ന്. വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ  പരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ്  ഹർത്താൽ.രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അടിച്ചിൽ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യൻ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമണം .

Continue Reading

അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന:ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച ഇരുവരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവര്‍ക്കു നേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവരെ വനംവകുപ്പ് […]

Continue Reading

മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവാവ് മരിച്ചു

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു.അടിച്ചിൽ തൊട്ടി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ എന്ന 20 കാരനാണ് മരിച്ചത്. ആദിവാസി ഉന്നതികളോട് ചേർന്ന മേഖലയിൽ വനംവകുപ്പ് ഫെൻസിങ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി

തൃശൂർ: അതിരപ്പിള്ളിയിൽ മയക്കു വെടി വച്ച് ചികിത്സിച്ചു വിട്ടയച്ച ആന വീണ്ടും അതിരപ്പിള്ളിയിൽ തിരിച്ചെത്തി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആനയുടെ മുറിവ് പൂർണ്ണമായും ഉണങ്ങിയിട്ടില്ലെന്ന് സൂചന. ആന അക്രമണ വാസന കാണിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ആനയെ നിരീക്ഷിച്ചു വരികയാണെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

Continue Reading

മസ്തകത്തിന് പരിക്കേറ്റ് ചികിത്സ നല്‍കി കാ‌ട്ടിലേക്ക് വിട്ട ആന വീണ്ടും അതിരപ്പിള്ളിയിൽ

തൃശൂർ: മസ്തകത്തിന് പരിക്കേറ്റ് ചികിത്സ നല്‍കി കാ‌ട്ടിലേക്ക് വിട്ട ആന വീണ്ടും അതിരപ്പിള്ളിയിലെത്തി. വൈകുന്നേരം ആറിന് എലിച്ചാണി ഭാഗത്തായാണ് ആനയെ കണ്ടെത്തിയത്.വെള്ളം കുടിക്കുന്നതിനായാണ് ആന എത്തിയതെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

Continue Reading