നടിയുടെ പീഡന പരാതി: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ
കൊച്ചി: നടിയുടെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവായിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്കുശേഷം ശേഷം വിട്ടയച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തെ, പ്രത്യേക അന്വഷണ സംഘത്തിനു മുന്നിൽ ചോദ്യംചെയ്യാനായി ഹാജരായിരുന്നു. ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു ചന്ദ്രശേഖരന്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയാണു നടി പരാതിയുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍നിന്നു രാജിവച്ചു.
Continue Reading