ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിന്റെ മറവിൽ ലഹരി വിൽപന; 6 പേർ പിടിയിൽ 

Kerala

തൃശ്ശൂർ:ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിന്റെ മറവിൽ ലഹരി മരുന്ന് വിറ്റിരുന്ന ആറംഗ സംഘം പിടിയിൽ. 6.5 കിലോഗ്രാം കഞ്ചാവുമായി ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തു.പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ്, (24) ഗുരുവായൂർ ഇരിങ്ങാപുറം കറുപ്പും വീട്ടിൽ സുൽഫത്ത്, (20) പൂക്കാട്ടുപടിപ്പാറയിൽ അമൽ ജോസഫ്, (28)എടത്തല കുഴിവേലിപ്പടി പ്ലാമൂട്ടിൽ സുധി ബാബു, (24) കുഴിവേളിപ്പടി പ്ലാമൂട്ടിൽ സുജിത്ത് സാബു, (22) കുന്നംകുളം കരിക്കാട് പുത്തേഴുത്ത് അബു താഹിർ (24) എന്നിവരാണ് പിടിയിലായത്.

ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് പ്രതികൾ എന്ന് പോലീസ് പറഞ്ഞു. ഒരു മാസമായി കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കരയിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ് ഇവർ.റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. പോലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു.

ഡിവൈഎസ്പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ ബി ആർ സുനിൽ, എസ്ഐമാരായ അരുൺ ദേവ്, വിഎസ് പ്രമോദ്, കെ വി സോജി, എസ് ഐ മാരായ അബ്ദുൽ റഷീദ്, ജോയ് വർഗീസ്, സീനിയർ സിപി ഓമാരായ കെഎസ് സ്നേഹലത, ജിഞ്ചുമത്തായി, സിപിഒ ആർ രതീഷ് കുമാർ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *