കുറഞ്ഞ ചെലവിൽ യാത്ര; അമൃത് ഭാരത്-2.2 വരുന്നു

കണ്ണൂർ: വന്ദേഭാരതിനോട് കിടപിടിക്കുന്ന അമൃത് ഭാരത് എക്‌സ്‌പ്രസിന് പുതിയ പതിപ്പ് അമൃത് ഭാരത്-2.2 എത്തുന്നു. പരിഗണനാപട്ടികയിൽ കേരളവുമുണ്ട്. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് നിർമാണം. അമൃത് ഭാരത്-1.0, അമൃത് ഭാരത്-2 എന്നിവയ്ക്കുശേഷമുള്ള പതിപ്പാണിത്. എസി കോച്ചുകൾകൂടി അധികമുണ്ടാകും. കുറഞ്ഞ ചെലവിൽ ദൂരയാത്ര ചെയ്യാം. നിലവിൽ ഉയർന്ന വേഗം 110കിമീ/130 കിമീ ആണ്.

Continue Reading