കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം
ദില്ലി: രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം. ആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും. മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും വിലയിരുത്തും. അതേസമയം, കേരളത്തിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് […]
Continue Reading