ഡല്‍ഹി : സുബൈര്‍ വധക്കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസിലെ പ്രതികളായ അഞ്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസിലെ ഏഴാം പ്രതി ജീനീഷ് എന്ന കണ്ണന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയിലാണ് കോടതി ഇന്ന് നോട്ടീസ് നല്‍കിയത്. ജസ്റ്റീസ് സുധാന്‍ഷുധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് തെറ്റാണെന്നും നടപടി ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും സംസ്ഥാനസര്‍ക്കാരിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് വാദിച്ചു. സാക്ഷികളെ അടക്കം പ്രതികള്‍ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മറ്റുള്ളവരുടെ ജാമ്യത്തിനെതിരായ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കും.
2022 ഏപ്രിലിലാണ്പാലക്കാട് ജില്ലയില്‍ RSS SDPI സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ സഞ്ജിത്ത്, ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകം. ഈ സംഘര്‍ഷത്തിനിടെയാണ് സുബൈറും കൊല്ലപ്പെടുന്നത്.