തിരുവന്തപുരം: സ്പ്ലൈകോയിലെ വിലവര്‍ധനയിൽ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം.പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സബ്മിഷന് നോട്ടീസ് നല്‍കിയത്. സഭ അറിയാതെ എടുത്ത വിലകൂട്ടാനുള്ള തീരുമാനം അപകടകരമാണെന്ന് വി ഡി സതീശന് പറഞ്ഞു. വില വര്‍ധിപ്പിച്ചതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.വില കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. എന്നിട്ട് പുറത്ത് തീരുമാനമെടുത്തു. മാധ്യമങ്ങളോടും പറഞ്ഞു. ഇത് സഭയോടുള്ള അവഹേളനമാണ്.ഒരു കാരണവശാലം സപ്ലൈകോ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കരുത്. വിലകൂട്ടിയാല്‍ പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകും. അപകടകരമായ തീരുമാനമാണിത്. കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും വി ഡി സതീശന് പറഞ്ഞു.
സപ്ലൈകോ വിലക്കയറ്റത്തില്‍ സഭയിൽ ബഹളം
