ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി; മയക്കുമരുന്ന് കേസില്‍ പരോളില്ല

Breaking Kerala

തിരുവനന്തപുരം: ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ. മയക്കുമരുന്ന് കേസുകളിൽ ജയിലിൽ കഴിയുന്നവർക്ക് ഇനി മുതൽ സാധാരണ പരോളോ അടിയന്തര പരോളോ അനുവദിക്കില്ല. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനമിറക്കി.
മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായശേഷം പരോളിലിറങ്ങി വീണ്ടും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന കണ്ടെത്തലുകളെത്തുടർന്നാണ് നടപടി. അതേസമയം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വർധനയ്‌ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സർക്കാർ വിലയിരുത്തി.മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് തീരും വരെ സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. എൻഡിപിഎസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെടുന്ന വ്യക്തി കുറ്റകൃത്യം ആവർത്തിച്ചാൽ പരമാവധി ശിക്ഷയുടെ ഒന്നരയിരട്ടി അധികം ശിക്ഷ ലഭിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും ഭേദഗതി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *