കൊല്ലം : മകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.
അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി.
എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത്. മകളുടെ ഈ ബന്ധം ഇവർ എതിർത്തിരുന്നു. ഇക്കാര്യം ബന്ധുക്കൾക്കും അറിയാമായിരുന്നു. മകളെ മൃതദേഹം കാണിക്കരുതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
