ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതിയെ പത്ത് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയതു

Breaking National

അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. രാജ്യത്തിന് തന്നെ അപമാനകരമായ സംഭവം ജാർഖണ്ഡിലാണ് അരങ്ങേറിയത്.പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജാർഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയില്‍ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.

വെള്ളിയാഴ്ച ദമ്ബതികള്‍ ബിഹാറിലെ ഭഗല്‍പൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോള്‍ സരയാഹട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭർത്താവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *