സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

Kerala Local News

പെരുംതുരുത്ത് – എസ് കെ വി ഗവണ്മെന്റ് യൂ പി സ്കൂളിന്റെ 85 മത് വാർഷികവും,33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപിക പി കെ സുമതി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും പി ടി എ പ്രസിഡന്റ് സബിത കണ്ണന്റെ അധ്യക്ഷതയിൽ ബഹു. കല്ലറ ( വൈക്കം ) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജോണി തൊട്ടുങ്ങൽ ഉത്ഘാടനം നിർവഹിച്ചു.

ഹിന്ദി കലണ്ടർ പ്രകാശനം വാർഡ് മെമ്പർ മിനി അഗസ്റ്റിൻ നിർവഹിച്ചു.

2023-24 അദ്ധ്യായന വർഷം പാട്യപാട്യെതര വിഷയങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള അനുമോദനവും എൻഡോവ്മെന്റ് വിതരണവും ബഹു കല്ലറ( വൈക്കം ) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌

2022-23 അധ്യയന വർഷം എൽ എസ് എസ് നേടിയ കുമാരി സഞ്ജന സാരംഗിയെ അനുമോദിക്കൽ കല്ലറ ( വൈക്കം ) ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജോയ് കോട്ടായിൽ തുടങ്ങിയവർ നിർവഹിച്ചു ,

വനിതാ ദിനത്തോട് അനുബന്ധിച്ചു മുൻ പ്രഥമ അധ്യാപിക ഉമ വി നായർക്ക് ആദരവ് സമ്മാനിച്ചു,

തുടർന്ന് കുട്ടികളുടെ വിവിധ കലാ പരുപാടികൾ സംഘടിപ്പിച്ചു.

യോഗത്തിൽ സെന്റ്‌ മാത്യുസ് ചർച്ച് വികാരി റവ ഫാദർ മാത്യു മുതുപ്ലാക്കൽ, ഡോക്ടർ വി കെ രാധാമണി,
ഗ്രാമപഞ്ചായത്ത് അംഗം അരവിന്ദ് ശങ്കർ,സതീഷ് കുമാർ, തങ്കച്ചൻ, സതീഷ് കുമാർ സാകേതം, രതീഷ് പൊന്നപ്പൻ,അമ്പിളി പ്രസീത്,സുനിത, സ്കൂൾ ലീഡർ ജോബിൻ മാത്യു തുടയവർ സംസാരിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *