ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Breaking Kerala

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്.

ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആണ്. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

എക്സൈസ് കമ്മീഷണറുടെതാണ് സസ്പെൻഷൻ ഉത്തരവ്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ വരും.

വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *