കന്‍സാസിലെ നിശാക്ലബില്‍ വെടിവയ്പ്; 7 പേര്‍ക്ക് വെടിയേറ്റു, രണ്ടു പേര്‍ക്ക് ചവിട്ടേറ്റും പരിക്ക്‌

Breaking Global

കന്‍സാസ്: കന്‍സാസില്‍ ഒരു നിശാക്ലബ്ബിനുള്ളില്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് വെടിയേറ്റ് പരിക്ക്. വിചിറ്റയിലെ 222 നോര്‍ത്ത് വാഷിംഗ്ടണ്‍ സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു നിശാക്ലബിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ്പ് നടന്നത്. നിശാക്ലബിന് പുറത്തുള്ള ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 12:58 ന് കെട്ടിടത്തിനുള്ളില്‍ നിന്ന് നിലവിളികളും വെടിയൊച്ചകളും കേട്ടതായി വിചിറ്റ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലെഫ്റ്റനന്റ് ആരോണ്‍ മോസസ് പറഞ്ഞു.

ഏഴ് പേര്‍ക്ക് വെടിയേറ്റു. ക്ലബിനുള്ളില്‍ വെടിവെയ്പ്പുണ്ടായതോടെ ഭയന്ന ആളുകളുടെ കൂട്ട പലായനം കാരണം മറ്റ് രണ്ട് പേര്‍ക്ക് ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് ചവിട്ടേറ്റ് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റെല്ലാവരും പ്രാദേശിക ആശുപത്രികളില്‍ ചികിത്സയിലാണെന്നും മോസസ് പറഞ്ഞു. ഇരകളുടെ പ്രായം 21 മുതല്‍ 34 വയസ്സ് വരെയാണ്.

സംഭവത്തില്‍ ഒരാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മോസസ് പറഞ്ഞു. ഈ നിശാക്ലബില്‍ മുമ്പ് നടന്ന സംഭവങ്ങളും പ്രാദേശിക ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ പത്രസമ്മേളനത്തില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *