കോട്ടയം: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുമരകം പഞ്ചായത്തും കുമരകം സർക്കാർ ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നാളെ ഷീ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു .കുമരകം സാംസ്കാരിക നിലയത്തിൽ നാളെ (28.10.2023)
രാവിലെ 9.30ന് സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അധ്യക്ഷതഹിക്കും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകളിലെ മാനസികാരോഗ്യം ആർത്തവ ആരോഗ്യം തൈറോയിഡ് രോഗങ്ങൾ , രക്താതി സമ്മർദ്ദം ,പ്രമേഹം എന്നിവയുടെ ആരംഭ പൂർവ്വഘട്ടം എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മെഡിക്കൽ ക്യാമ്പും ഏകാരോഗ്യം ഗുഡ് ഹെൽത്ത് പ്രാക്ടീസ് എന്നിവയെ പറ്റിയുള്ള ബോധവൽക്കരണവും നടത്തും.