വെണ്ണല മോഹൻ നയിക്കുന്ന കൊച്ചി പുസ്തകോൽസവ സമിതിയുടെ സത്യഗ്രഹ സ്മൃതി യാത്ര സമാപനം വൈക്കത്ത്

Kerala

വൈക്കം: കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ സ്മൃതി യാത്രയുടെ സമാപനം വൈക്കം സത്യഗ്രഹമെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ 9ന് കീഴേട്ടില്ലത് രാമൻ ഇളയതിന്റെ ജന്മനാട്ടിൽ പാലക്കുഴ ഗവ.മോഡൽ ഹൈസ്കൂളിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പെരുമ്പളം ആമചാടി തേവന്റെ സ്മൃതി മണ്ഡപം,ഗാന്ധിസ്മൃതി ഭവൻ,വൈക്കം ആശ്രമം സ്കൂൾ , ഇണ്ടംതുരുത്തിമന എന്നിവിടെങ്ങളിൽ സന്ദർശനം നടത്തുന്ന യാത്ര വൈകിട്ട് 5 ന് സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കുന്ന സമ്മേളനത്തോടെ സമാപിക്കും.

സമാപന സമ്മേളനം ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും.വെണ്ണല മോഹന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ സത്യാഗ്രഹ ചരിത്രകാരൻ സുകുമാരൻ മൂലേക്കാട്,നഗരസഭ ചെയർപേഴ്സൺ രാധിക ശ്യാം, കൗൺസിലർ മാരായ ബിന്ദു ഷാജി,കെ.ബി. ഗിരിജാ കുമാരി എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *