മുംബൈ: നിരന്തര വധഭീഷണികളെ തുടര്‍ന്ന് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍.ഷാരുഖിന്റെ യാത്രകളില്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനും മഹാരാഷ്ട്രയിലെ എല്ലാ ജില്ലകള്‍ക്കും കമ്മീഷണറേറ്റുകള്‍ക്കും സംസ്ഥാന പൊലീസ് നിര്‍ദ്ദേശം നല്‍കി.
ഷാരുഖാന്റെ സുരക്ഷ പരിശോധിക്കുകയും വധഭീഷണികള്‍ വിലയിരുത്തുകയും ചെയ്ത ശേഷമാണ് വൈ പ്ലസ് സുരക്ഷക്ക് തീരുമാനമായത്. ജീവന് ഭീഷണി വര്‍ധിച്ചുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുതിയ നടപടിക്ക് കാരണമാണ്. ഇനി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലെ ആറ് സായുധ കമാന്റോകള്‍ ഒപ്പമുണ്ടാകും. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് നാലു സായുധ കമാന്‍ഡോകളും സുരക്ഷയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.