സേവനരത്ന പുരസ്കാരം എ ജെ സാബുവിന്

Local News

കോട്ടയം: ഇരുപതോളം ഷോർട്ട് ഫിലിമുകളും നിരവധി ആൽബങ്ങളും നിർമ്മിച്ച് അനേകം കലാപ്രതിഭകൾക്ക് അവസരമൊരക്കിയ സംവിധായകനും നടനും പൊതുപ്രവർത്തകനുമായ എ.ജെ. സാബുവിന് കോട്ടയം ബ്രദർ റോക്കി പാലക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സേവനരത്ന പുരസ്കാരം. ബ്രദർ റോക്കിയുടെ 96 – ) മത് ഓർമ്മദിനത്തിൽ മോൻസ് ജോസഫ് എം എൽ എ പുരസ്കാരം സമ്മാനിക്കും.

2023 ഒക്ടോബർ 29 ന് 3 മണിക്ക് ഏറ്റുമാനൂർ സമൃദ്ധി സ്റ്റോർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ മുനി.ചെയർപേഴ്സൺ ലൗലി ജോർജ്, ഫാ.തോമസ് തച്ചിലാടി, ചേംബർ ഓഫ് കൊ മേഴ്സ് പ്രസിഡന്റ് എൻ.പി.തോമസ്, കേരള ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് കുടമാളൂർ രാധാകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ആർട്സൺ പൊതി തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *