കോട്ടയം: ജനനായകന്റെ ഭൗതികശരീരം വരവേൽക്കാൻ ഒരുങ്ങി തിരുനക്കര മൈതാനം. ആയിരക്കണക്കിന് ജനങ്ങളാണ് തിരുനക്കര മൈതാനിയിൽ തടിച്ചുകൂടിയിരിക്കുന്നത്. ഇപ്പോഴും എപ്പോൾ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര എത്തുമെന്ന് ആർക്കും നിശ്ചയമില്ല. നിലവിൽ കൊട്ടാരക്കരയിൽ ആണ് വിലാപയാത്ര എത്തിയിരിക്കുന്നത്. റോഡിന്റെ ഇരുവശവും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് അവരുടെ ജനകീയ നേതാവിനെ ഒരു നോക്ക് കാണുവാൻ തടിച്ചു കൂടിയിരിക്കുന്നത്.