മത്സരങ്ങളിൽ തോൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താൻ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സ്കോട്ടിഷ് ബാഡ്മിന്റൺ താരം കിർസ്റ്റി ഗിൽമോർ
ജീവിതത്തിലെ കഴിഞ്ഞ 25 വര്‍ഷമായി കഠിനമായി പരിശീലിക്കുകയാണ് ഞാന്‍. ഓരോ വിജയത്തിനായും എന്‍റെ എല്ലാം ഞാന്‍ നല്‍കുന്നുണ്ട്. എന്‍റെ രക്തം, വിയര്‍പ്പ്, കണ്ണുനീര്‍ അങ്ങനെ പലതും. ഒരോ മത്സരങ്ങളിലും സ്വാഭാവികമായ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും.
ചിലപ്പോള്‍ എന്‍റെ തോല്‍വിയോടെയാവും അതു അവസാനിക്കുക. ആ അവസാന ഷട്ടില്‍ തറയില്‍ പതിക്കുമ്ബോള്‍, ശാരീരികമായ മാത്രമല്ല, മാനസികമായും നിരാശ തോന്നിയേക്കും. നന്നായി കളിച്ചെങ്കിലും ഇന്ന് കാര്യങ്ങൾ എന്റെ വഴിക്ക് പോകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഓരോ കളി കഴിയുമ്പോഴും നിരവധി അധിക്ഷേപകരമായ സന്ദേശങ്ങളാണ് എനിക്ക് വരുന്നത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്ത് ഒരു പ്രൊഫഷണല്‍ അത്‌ലറ്റാവുക, അതും ഒരു വനിത അത്‌ലറ്റാവുകയെന്നത് അതത്ര മനോഹരമായ കാര്യമല്ല- ഗിൽമോർ പറയുന്നു.
ഒരു മനുഷ്യനാണ് കളിക്കുന്നതെന്ന സത്യം ഇക്കൂട്ടര്‍ ഓര്‍ക്കുന്നതേയില്ല. മത്സരം ഒരിക്കല്‍ പോലും കണ്ടിട്ടുണ്ടാവത്തവരാവും ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും. അടുത്ത കാലത്തൊന്നും ഇതു അവസാനിക്കാന്‍ പോകുന്നില്ലെന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. പക്ഷെ, ഇതു ചെയ്യുന്നത് നല്ലതാണോയെന്ന് ഒരിക്കലെങ്കിലും അവര്‍ ചിന്തിക്കണം”- കിര്‍സ്റ്റി ഗില്‍മോര്‍ പറഞ്ഞു.