സമസ്ത വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗത്തിനെതിരെ സംഘടന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ആവേശവും വികാരവും ഉണ്ടാവുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറയരുത്. പ്രസംഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ മാന്യമാവണം. ജനങ്ങളെ വെറുപ്പിക്കുന്നതും വിരോധം ഉണ്ടാക്കുന്നതും തമ്മിലടിപ്പിക്കുന്നതും ആവരുത്. കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെയില്‍ ഒരു സനദ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.